കേരളചരിത്രം

ബി.സി.300              കേരളത്തെപ്പറ്റി  കാതൃയനൻെറ പരാമർശം

ബി.സി.200              പതഞ്ജ ലിയുടെ കേരളത്തെപ്പറ്റിയുള്ള മഹാഭാഷ്യം

എ.ഡി.52                 തോമാശ്ലീീഹയുടെ   കേരളത്തിലെക്കുള്ള വരവ്

എ.ഡി.630               ദണ്ഡിയുടെ അവന്തിസുന്ദരി  കഥാസാരത്തിൽ

                                   കേരളബ്രാഹണരെപ്പറ്റി  പരാമർശിക്കുന്നു.

എ.ഡി.788               ശങ്കരാചാര്യരുടെ ജനനം

                                    രാമരാജശേഖരൻെറ കിരിടധാരണം

എ.ഡി.820               ശങ്കരാചാര്യസമാധി

എ.ഡി.824-25         കൊല്ലവർഷം  ആരംഭിക്കുന്നു 

എ.ഡി.844               സ്ഥാണുരവികുലസേഖര രാജാവിൻെറ സ്ഥാനാരോഹണം  

എ.ഡി.849               തരിസാപ്പള്ളി  ചെപ്പേട് 

എ.ഡി.869               ശങ്കരനാരായണൻെറ  ശങ്കരനാരായണിയ  രചന 

എ.ഡി.880               ചേരരാജാക്കന്മാർ  മുഷകരാജ്യം  ആക്രമിക്കുന്നു 

എ.ഡി.898               ആയ് രാജാവായ വിക്രമാദിത്യ  വർഗുണൻ          

                                    ശ്രീമുലവാസത്തെ ഭുദധക്ഷേത്രത്തിന്  ഭുസ്വത്തുക്കൾ

                                    നല്കുന്നു .

എ.ഡി.962                ഭാസ്കരവിയുടെ  കിരിടധാര ണം 

എ.ഡി.988                കാന്തളൂർശാല  രാജരാജചോളൻ  നശിപ്പിക്കുന്നു 

എ.ഡി.1000              ഭാസ്കരവിയുടെ  ജൂതശാസനം 

എ.ഡി.1089              രാമവർമകുലശേഖരൻെറ  ശിഥിലീ കരണം 

എ.ഡി.1096              കുലോത്തുംഗചോളൻ കൊല്ലം നഗരം  നശിപ്പിക്കുന്നു 

എ.ഡി.1102             ചേരന്മാർ  കൊല്ലം നഗരം  തിരിച്ചുപിടിക്കുന്നു 

എ.ഡി.1124             ചേരസാമ്രാജ്യത്തിൻെറ  ശിഥിലീകരണം 

എ.ഡി.1225             ഇരവികോർത്തനൻ  എന്ന  ക്രിസ്ത്യൻ  വ്യാപാരിക്ക്

                                   വീരരാഘവചക്രവർത്തി  ചെപ്പോട്  നല്കുന്നു 

എ.ഡി.1293              മാർക്കോപ്പോളോ  എന്ന  സഞ്ചരി  കൊല്ലം  നഗരത്തെപ്പറ്റി                                          
                                     വിവരിക്കുന്നു 

എ.ഡി.1341              പുതുവൈപ്പ്

എ.ഡി.1343              ഇബിൻബത്തുത്തയുടെ  കേരള സ്ന്ദർശനം

എ.ഡി.1412              മാഹ്വാൻ  കോഴിക്കോട്  സ്ന്ദർശിക്കുന്നു

എ.ഡി.1443              അബദുൾറസാക്ക്  കോഴിക്കോട്  സാമുതിരിയെ

                                     സ്ന്ദർശിക്കുന്നു

എ.ഡി.1498               വാസ്കോഡിഗാമ  കോഴിക്കോട്  കപ്പ്‌ലിറങ്ങി

എ.ഡി.1503               കണ്ണുരിലും  കൊച്ചിയിലും  പോർട്ടുഗീസുകാർ  കോട്ട    

                                      കെട്ടുന്നു

എ.ഡി.1531                ചാലിയത്ത്  പോർട്ടുഗീസുകാർ കോട്ട  കെട്ടുന്നു

എ.ഡി.1571               തിരിച്ചുപിടികുന്നു  സാമൂതിരി  ചാലിയം  കോട്ട

എ.ഡി.1599               സൂനഹദോസ്  ഉദയംപേരൂർ

എ.ഡി.1600               പോർട്ടുഗീസുകാർ കുഞ്ഞാലിനാലാമനെ  വധിക്കുന്നു

എ.ഡി.1653               സത്യം പ്രവാഹം  കുനൻകുരിശു

എ.ഡി.1663               കൊച്ചി  ഡാച്ചുകാരിനാൽ പിടിച്ചടകുന്നു

എ.ഡി.1694               തലശേരി  ഫാക്ടറി  ബ്രിട്ടീഷ കരിനാൽ  നിർമിക്കുന്നു

എ.ഡി.1695               അഞ്ചുതെങ്ങിൽ (Anjengo) ബ്രിട്ടീഷ്‌  ഫാക്ടറി.

എ.ഡി.1696               മണ്ണാപ്പേടിയും പുലപ്പേടിയും  നിരോധിക്കുന്നു.

എ.ഡി.1721               ആറ്റിങ്ങൽ കലാപം.

എ.ഡി.1725               ഫ്രഞ്ചുകാർ മാഹി കീഴടക്കുന്നു.

എ.ഡി.1741               കുളച്ചിൽ യുദ്ധം.

എ.ഡി.1750               മാർത്താണ്‍ഡവർമയുടെ  തൃപ്പടി ദാനം.

എ.ഡി.1755              തിരുനാവായ മണപ്പുറത്തെ അവസാനത്തെ മാമാങ്കം

എ.ഡി.1766             ഹൈദരാലി മലബാർ കീഴടക്കുന്നു.
   
എ.ഡി.1789             തിരുവിതാംകുറിനെ മൈസൂർ ആക്രമിക്കുന്നു.

എ.ഡി.1792             ശ്രീരംഗപട്ടണം ഉടമ്പടി. 

എ.ഡി.1794-1805    പഴശ്ശിയുടെ യുദ്ധങ്ങൾ.

എ.ഡി.1795              കൊച്ചിയിലെ ഡച്ചുകാരുടെ പരാജയം.

എ.ഡി.1801              മലബാർ , മദ്രാസ് റസിഡൻറിൻെറ  അധീനതയിൽ .
 
എ.ഡി.1805              തരുവിതാംകൂർ രാജാവ് ബ്രിട്ടീഷ്‌ മേൽക്കോയ്മ
                                 
                                      അംഗീകരിക്കുന്നു
                          
എ.ഡി.1808-1809     വേലുത്തമ്പിയും പലിയത്തച്ചനും ബ്രിട്ടീഷുകാരോട്

                                     ഏറ്റുമുട്ടുന്നു

എ.ഡി.1809               വേലുത്തമ്പിയുടെ  കുണ്ടറ  വിളംബരം
                 
എ.ഡി.1812               കുറിച്യരുടെ  വിപ്ലവം

എ.ഡി.1834                

ജലദേവത

         രാമു  ഒരു മരംവെട്ടുകാരനായിരുന്നു . മറ്റുള്ളവർക്ക്  നന്മ ചെയ്തും  സത്യം  പറഞ്ഞും  ജീവിച്ചു  അയാളെ  നാട്ടുകാർക്കെലാം വലിയ ഇഷ്ടമായിരുന്നു .  ഒരു ദിവസം  കാട്ടിൽ ഒരിടത്ത് മരം  വെട്ടുന്നതിനിടയിൽ  അയാളുടെ  കോടാലി  കൈയിലനിന്നു  തെറിച്ച്  തൊട്ടടുത്തുള്ള നദിയിൽ വിണു . രാമു  ഉടൻതന്നെ  നദിയിലേക്ക്  ചാടി  മുങ്ങിത്തപ്പി  നോക്കി . പക്ഷേ , കോടാലി  കിട്ടിയില്ല . കരയ്ക്കു  കയറി അയാൾ  വിഷിമിച്ച്  കരഞ്ഞുകൊണ്ടിരുന്നു . സ്വർണ്ണക്കോടാലിയുമായി നദിയുടെ  ദേവത  ഉയർന്നുവന്നു .
      "രാമൂ , ഇതാ നിൻെറ കോടാലി .വാങ്ങിക്കോളൂ ."

      " ഇതല്ല  എൻെറ കോടാലി . എനിക്ക്  എൻെറ   കോടാലി  കിട്ടിയാൽ  മതി ." രാമു  പറഞ്ഞു .

        ദേവത  നദിയിൽ  മറഞ്ഞു . ഒരു വെള്ളിക്കോടാലിയു മായി  ഉടനെ  പ്രത്യക്ഷപ്പെട്ടു ചോദിച്ചു ;  "ഇതായിരിക്കും നിൻെറ  കോടാലി .അല്ലേ ?"

               അല്ലേ . അതും എൻെറ കോടാലി അല്ലാ ."

              ദേവത വീണ്ടും മുങ്ങി ഉയർന്നു . മൂന്നു കോടാലികളുമായി  കരയിലേക്കു കയറിവന്നു  പറഞ്ഞു: ഇതിൽ നിൻെറ  കോടാലി ഏതാണ് ? അത് എടുത്തോളൂ ."

              രാമു ഒട്ടും സംശയിച്ചില്ല . തൻെറ പഴയ  ഇരുമ്പു കോടാലി  തെരഞ്ഞെടുത്തു.അതു തിരികെതന്നതിന് നന്ദിയും  പറഞ്ഞു.അതു കണ്ട് ദേവത പറഞ്ഞു :

      "രാമു!നിങ്ങൾ സത്യസന്ധനാണ്.അതിനുള്ള സമ്മാനമായി ഈ സ്വർണ്ണക്കോടാലിയുമായും  വെള്ളിക്കോടാലിയുംകൂടി ഞാൻ നിനക്കു സമ്മാനമായി നല്കുന്നു.സുഖമായി  ജീവിക്കുവാനുള്ള അനുഗ്രഹവും തരുന്നു."ദേവത ഉടൻ നദിയിൽ മറഞ്ഞു .

സത്യസന്ധത

                                ക്ലാസിൽ  ഗണിതശാസ്ത്ര  അദ്ധ്യാപകൻ പ്രവേശിച്ചു , കുട്ടികൾ  ബഹുമാനപുരസ്സരം  അദ്ധ്യാപകനെ  വണങ്ങി . കസേരയിൽ  ഉപവിഷ്ടനായ  അദ്ദേഹം കുട്ടികളോട് പറഞ്ഞു :

                               "കുട്ടികളേ, ഗൃഹപാഠം  ചെയ്ത്തു  കൊണ്ടുവരൂ".  കുട്ടികൾ  ഓരോരുതതരായി  ഗൃഹപാഠം ചെയ്തു  കൊണ്ടു വന്നത്  അദ്ധ്യാപകനെ കാണിച്ചു. എല്ലാവരുടെയും ഗൃഹപാഠംങ്ങൾ പരിശോധിച്ച  അദ്ധ്യാപകൻ കസേരയിൽ  നിന്നെഴുന്നേറ്റ്  കുട്ടികളോടായി  പാഞ്ഞു :

                                " ഇന്നലെ  ഞാൻ  തന്ന ഗൃഹപാഠം ഒരു കുട്ടി  മാത്രമേ  ശരിയായി  ചെയ്തിട്ടുള്ളൂ. അത്  പിറകിലെ  ബഞ്ചി ലിരിക്കുന്ന  ഗോപാലാണ്".

                                  കുട്ടികൾ എല്ലാവരും   അത്ഭുതത്തോടെ  ഗോപാലിനെ  ശ്രദ്ധിച്ചപ്പോൾ   അദ്ധ്യാപകൻ  തുടർന്നു :

                            " വളരെ  വിഷമം  പിടിച്ച  ഒരു കണക്കാണ്  ഞാൻ  നിങ്ങൾക്ക്  ഗൃഹപാഠംമായി  ഇന്നലെ  തന്നത്. ഉത്തരം കണ്ടുപിടിക്കാൻ  നിങ്ങൾ  ആവതും ശ്രമിക്കണമെന്ന ഉദ്ദേശ്യതോടെയാണ് വിഷമം  പിടിച്ച  കണക്കാന്നെന്നരിഞ്ഞിട്ടും  ഞാൻ  അത്  നിങ്ങൾക്ക്  ഗൃഹപാഠമായി  തന്നത് . ആ കണക്ക്  ശരിയായി  ചെയ്തു  കൊണ്ടുവന്ന  ഗോപാലിൻെറ  സ്ഥാനം  ഇന്നുമുതൽ  മുൻബഞ്ചിലാണ് ."

                           അദ്ധ്യാപകൻ  മുൻബഞ്ചിലെ സ്ഥലം  ചൂണ്ടിക്കൊണ്ട് ഗോപളിനോട്  പറഞ്ഞു : ഗോപാൽ, ഇവിടെ   വന്നിരിക്കൂ ." ശരിയായി കണക്കു ചെയ്തു  വന്ന കുട്ടി  എഴുന്നേറ്റു  തലതാഴ്ത്തി  നിന്നതല്ലാതെ മുൻബഞ്ചിൽ  വന്നിരുന്നില്ല .

                     "മടിക്കാതെ  വന്നിരിക്കൂ .  അദ്ധ്യാപകൻ നിർബന്ധിച്ചു .

                      'വേണ്ട സാർ , ങ്ങാനിവിടെ  ഇരുന്നുകൊള്ളാം ."

                      "അതു  പറ്റില്ല . ക ണ ക്കിൽ  മിടുക്കനായ നീ  മുന്നിൽ  വരണം .നിന്നെക്കണ്ട്  മറ്റു കുട്ടികൾ  പഠിക്കണം ."

                       പെട്ടെന്നാണ്  അത് സംഭവി ച്ചത് . ആ  കുട്ടി തൻെറ  സ്ഥലത്തു നിന്നുകൊണ്ട്  വിതുമ്പിക്കരയാൻ  തുടങ്ങി . അദ്ധ്യാപകൻ കാരണം  തിരക്കി . കരച്ചിലിനിടയിൽ  അവൻ വിക്കി വിക്കി  പറഞ്ഞു :

                       "സാർ , ക്ഷമിക്കണം .കണക്കു  ഞാൻ  സ്വന്തമായി  ചെയ്തതല്ല. മറ്റൊരാളുടെ  സഹായം  തേടിയിരുന്നു ".

                      കുട്ടിയുടെ  മറുപടി  കേട്ട അദ്ധ്യാപകന്  സന്തോഷം  വർദ്ധിച്ചു. അവൻെറ  സത്യസന്ധതയിൽ അദ്ദേഹം  അഭിമാനംകൊണ്ടു . ആ  കുട്ടിയുടെ  കൈ പിടിച്ച്  മുൻബന്ജിൽ  കൊണ്ടുവന്നശേഷം അദ്ധ്യാപകൻഇങ്ങനെ  പറഞ്ഞു :

                           ഇത്രയും  സത്യസന്ധനായ  നീ  ഇവിടെയെന്നല്ല , എവിടെയും ഒന്നാംസ്ഥാനത്തെത്തും ."

                         ആ അദ്ധ്യാപകൻെറ വാക്കുകൾ  യഥാർത്ഥ്യ മായി . ആ  കുട്ടിയാണ്  പിൽക്കാലത്ത് മഹാത്മജിപോലും  രാഷ്ട്രിയഗുരുവായി  അംഗീകരി ച്ച മഹനായ രാജ്യസ്നേഹി  ഗോപാലകൃ ഷ്ണഗോഖലെ !
                       
    

പരസ്പര സഹായം

                   ഒരു ദിവസം ഒരു മന്യുഷ്യൻെറ  ശരിരത്തിലെ  അവയവങ്ങളെ  തമ്മിൽ  ഒരു വാഗ്വാദം നടന്നു . "ങ്ങാൻ ചിന്തി ക്കുന്നതു കൊണ്ടും നിർദ്ദേശം തരുന്നതുകൊണ്ടു മാണ് നിങ്ങൾ  പ്രവർത്തിക്കുന്നത് ."

                      കണ്ണുകൾ  പറഞ്ഞു : "ഞങ്ങൾ കാണുന്നതുകൊണ്ട ആണ് നിങ്ങൾ വല്ല  കുഴിയിലും  വീണ് ഒടിഞ്ഞും  ചതഞ്ഞും  നശിക്കാത്തത് " വായും പല്ലും  നാക്കും ഓന്നിച്ച് പറഞ്ഞു : "ഞങ്ങൾ  ചവച്ച്  അരച്ച്  വിഴുങ്ങുന്നതുകൊണ്ടാണ് മറ്റുള്ളവർ നിലനില്ക്കുന്നതു  തന്നെ ." മിണ്ടാതിരുന്ന  മൂക്കും  വാശിക്ക്  വിട്ടില്ല: "ഞാൻ  അല്പസമയം  ശ്വസിക്കതിരുന്നാൽ  കാണാം, നിങ്ങളുടെ  വീരവാദം  പൊള്ളയാന്നെന്ന് ."

അപ്പോൾ  വയറും  കുടലും  ആമാശയവും  സംഘഗാനം  പോലെ  പറഞ്ഞു : "ഭക്ഷണം  ദഹിപ്പിക്കുന്നതും  അതിൻെറ  ഊർജ്ജം  മറ്റുള്ളവർക്ക്

 പകർന്നുതരുന്നതും ഞങ്ങളാണ്. ഞങ്ങലില്ലെങ്കിൽ  ഒന്നുമില്ല ." ഇതു  കേട്ട്  കൈകൾക്ക്  സഹിച്ചില്ല .

                    ഞങ്ങൾ അദ്ധ്വാനിച്ച്  ഉണ്ടാക്കി  ഉരുട്ടി  വായിലേക്ക്  ഇട്ടുതന്നില്ലെങ്കിൽ  കാണാം  ഇപ്പറയുന്നവരുടെ  സമർത്ഥ്യമൊക്ക് ."

                     കാല്ലുകൾ  വന്നു  കലി . അവ പറഞ്ഞു : " എല്ലാം  ശരിതന്നെ . പക്ഷേ , ഞങ്ങൾ  ചലിച്ചിലെങ്കിൽ  ഈ ശരീരം  മൊത്തം  പ്ര്യോജാനരഹിതമാകും ."

                       എന്തിനേറെ  പറയുന്നു .തമ്മിൽ തർക്കം  മൂത്തപ്പോൾ ഓരോരുത്തരായി  പണിമുടക്കി . ഏതാനും  മണിക്കൂറുകൾക്കകം  ആ  മനുഷ്യൻെറ  ശരീരം തളർന്നു . അവയവങ്ങൾ ഓരോന്നായി  പ്രവർത്തനരഹിതമായിത്തുടങ്ങി. മരണം  മുന്നിലെത്തി  വാ  പിളർത്തി നിന്നു.

                 പെട്ടെന്ന്  തലച്ചോർ  മറ്റവയവങ്ങൾക്ക് നിർദ്ദേശം  കൊടുത്തു. "ആരും  ഒട്ടും  അപ്രധാനരല്ല . പക്ഷേ , ഒറ്റയ്   ക്കൊറ്റയ്ക്ക്  ആർക്കം  നിലനില്പു മില്ല . നാം  കൂട്ടായി  പ്രവർത്തിക്കുബോഴാണ്  ഈ  ശരീരം ചലനത്മകമാകുന്നത് . അതുകൊണ്ട് എല്ലാവരും ഉണർന്നു  പ്രവർത്തിക്കുക  ."

                തലച്ചോറിൻെറ  സന്ദേശം എല്ലാവരും  സ്വികരിച്ചു . ആ  മനുഷ്യൻ  പഴയപടി  എഴുന്നേറ്റു  നടന്നു .


                                         - കിളിരൂർ  രാധാകൃഷ്ണൻ    (ഈസോപ്പുകഥകൾ )

ഓണപ്പൂക്കളം

             അലീനമോൾ ക്ലാസ്സിൽ പുതുതായി വന്ന കുട്ടിയാണ്. അവൾക്ക് നന്നായി കഥ  പറയാനറിയും. ഓരോ കഥ  പറയുബോഴും അവളുടെ മുഖത്ത് വിവിധ ഭാ വങ്ങൾ മാറിമറിയുന്നത് കാണാൻ നല്ല  രസമാണ്.കൂട്ടുകാർ ഒത്തുകൂടിയപ്പോൾ അവരുടെ  അവശ്യം  അലീന പുതിയ ഒരു കഥ  പറയണമെ ന്നാണ്. തൃപ്പൂണിത്തു റയിലായിരുന്നു അലീനയുടെ  വീട്. അവിടെ ഓണക്കാലത്ത് 'അത്തച്ചമയം ' എന്ന  ഒരു ഉത്സവം  ആഡംബരപൂർവം ആഘോഷിക്കാറുണ്ട് എന്ന ടീച്ചർ പറഞ്ഞിരുന്നു . അതുകൊണ്ടു തണെ ഓണത്തെക്കുറിച്ചറിയാനായി കൂട്ടുകാർക്ക്  തിടുക്കം. അലീന കഥ  പറഞ്ഞു  തുടങ്ങി .
                 പണ്ടു പണ്ട്  കേരളം ഭരിച്ചിരുന്ന  നീതിമാനായ ഒരു ചക്രവർത്തിയായിരുന്നു മഹാബലി. അദ്ദേഹം  തൻെറ  പ്രജകളെ ജീവനു തുല്യം  സ്നേഹിച്ചു; പ്രജകളെ അദ്ദേഹത്തെയും. അന്ന് കള്ളമോ ചതിയോ ഇല്ലായിരുന്നു . എല്ലാവർക്കും സുഖവും സന്തോഷവും  മാത്രം . മഹാബലി  ചക്രവർത്തിയുടെ  സദ്‌ഭരണം വാനവലോകത്തുള്ള ദേവൻമാരിൽ അസൂയയുണ്ടാക്കി. ദേവമാരുടെ ലോകംകൂടി  കൈയടക്കുമോ എന്നവർ  ഭയപ്പെട്ടു .

                   ഈ അസുരചക്രവർത്തിയെ ഒരു പാഠം  പഠിപ്പിക്കാൻതണെ ദേവന്മാർ തിരുമാനിച്ചു . അവർ  മഹാവിഷ്ണുവിനോട് സങ്കടം പറഞ്ഞു . മഹാവിഷ്ണു വേഷം  മാറി വാമനനായി  വന്ന് ചക്രവർത്തിയോട് മൂന്നടി  മണ്ണ്‍ ചോദിച്ചു. മഹാബലി  സന്തോഷത്തോടെ  സമ്മതിച്ചു. പെട്ടെന്ന് വാമനൻ  ആകാശം  മുട്ടെ  വളർന്നു. ഒന്നാമത്തെ അടിവച്ച്  ഭൂമിയും, രണ്ടാമത്തെ  അടിവച്ച് സ്വർഗവും അളന്നു തീർത്തു. മൂന്നാമത്തെ കാലടി  വയ്ക്കാൻ  സ്ഥലമില്ലാതെ  വന്നപ്പോൾ  തൻെറ  വാക്കുപാലിക്കാനായി  മഹാബലി തൻെറ  ശിരസ്സ്  കുനിച്ചുകൊടുത്തു. വാമനൻ  മഹാബലിയെ  പാതാളത്തിലേക്ക്  ചവിട്ടിതാഴ്ത്തി. വർഷത്തിലൊരിക്കൽ  പ്രജാവത്സലനായ  മഹാബലി നാടു  കാണാൻ വരുന്നതിൻെറ  ആഘോഷമാണ്  ഓണം. ചിങ്ങമാസത്തിലെ  തിരുവോണനാളിലാണിത്. അദ്ദേഹത്തെ  സ്വീകരി ക്കാനാണ് നമ്മൾ  പൂക്കമൊരുക്കുന്നതും 'അത്തച്ചമയം ' നടത്തുന്നതും . ഓണം  സമൃദ്ധി യുടെയും  നന്മയുടെയും ഉത്സവമാണ് . 

അലീന കഥ  പറഞ്ഞു  കഴിഞ്ഞപ്പോൾ കൂട്ടുകാർ സന്തോഷത്തോടെ  കൈയടിച്ചു .




ആമയും അരയന്നങ്ങളും

                     ഒരു ഗ്രാമത്തിലെ ചെറിയ കുളത്തിൽ ഒരു ആമ

ജീവിച്ചിരിന്നു.അടുത്തുതനെ  രണ്ട് അരയന്നങ്ങളും ഉണ്ടായിരുന്നു .

അരയന്നങ്ങളും ആമയും കൂട്ടുകരായിരുന്നു.വേനൽകാലം വന്നു. കുളത്തിൽ 

വെള്ളം  വറ്റാറായി. ഇനിയെന്തു ചെയ്യും? അവർ മൂവരും  വളരെ  നേരം 

ആലോചിച്ചു. വെള്ളമുള്ള മറ്റെവിടെയെങ്കിലും പോകാമെന്ന് അരയന്നങ്ങൾ 

പറഞ്ഞു. പക്ഷേ, ആമയെ എങ്ങനെ കൊണ്ടുപോകും? ഓടുവിൽ ആമയ്ക്ക് 

ഒരു ഉപായം തോന്നി. അവൻ ബലമുള്ള ഒരു വടി  കൊണ്ടുവന്നു. 

അരയന്നങ്ങളോട് വടിയുടെ ഇരുവശത്തും കടിച്ചു പറക്കാൻ ആവശ്യപ്പെട്ടു. 

ആ വടിയുടെ നടുവിൽ ആമ തുങ്ങികിടന്നു. വായ തുറന്നാൽ 

ആപത്താകുമെന്നു  ഓർമിപ്പിച്ച അരയന്നങ്ങൾ പറന്നു തുടങ്ങി.

              ആമയുടെ  ഭാരം  കാരണം വളരെ  താഴ്ന്നാണ് അരയന്നങ്ങൾ

പറയുന്നത്. താഴെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഇത് കണ്ടു . അവർ  പറഞ്ഞു

: "അരയന്നങ്ങളുടെ ബുദ്ധി കണ്ടോ ...." അത് കേട്ട് ആമയ്ക്ക് ദേഷ്യം വന്നു .

അവൻ വിളി ച്ചു പറഞ്ഞു : "വിഡ്ഢിക്കൂട്ടികളേ, ഞാനാണ് അരയന്നങ്ങൾക്ക്

ഈ ബുദ്ധി ഉപദേശിച്ചത്." പറഞ്ഞു തിരും മു ആമ താഴെ വീണു ചത്തുപോയി.


അമ്മുവിൻെറ സമ്മാനം

                       ഉറകും ഉണർന്ന് ഉടനെ അമ്മുവിന് വലിയ സന്തോഷം  തോന്നി.
നല്ലൊരു ദിനംകുടി  കാണാൻ  ഭാഗ്യം നല്കിയതിന് കൈകൂപ്പി നന്ദി പറഞ്ഞു.
അമ്മ അടുക്കളയിൽ തിരക്കിലാണ്. ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ 
ഇറിപ്പുണ്ടാകും. അമ്മുവിൻെറ  എല്ലാ ചോദ്യങ്ങൾക്കും അമ്മാവൻെറ
കൈയിൽ ഉത്തരമുണ്ട്. ഏറെ ദൂരം യാത്ര ചെയ്തെത്തിയ അമ്മാവനോട്
ഏന്തെല്ലാം കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് . അമ്മ എത്തിയപ്പോൾ അമ്മാവൻ
ഗാന്ധിജിയുടെ ചിത്രത്തിൽ പൂമാല ചാരത്തുകയാണ്.  " ഇന്നെന്താ വിശേഷം ?"
അമ്മു ചോദിചു . "അമ്മു മറന്നോ, ഇന്നല്ലെ നമ്മുടെ സ്വാതന്ത്ര്യദിനം ?"
അമ്മാവൻ ഒരു പൂവ്  സമ്മാനിച്ചു . അഗസ്റ്റ്  15 സ്വാതന്ത്ര്യദിനമാണെന്ന് ചേച്ചി
പറഞ്ഞ് അമ്മുവിനറിയാം .ചേച്ചിയുടെ സ്കൂളിൽ ആഘോഷങ്ങലുണ്ട് .

                 "അതിന് ഗാന്ധിമുത്തച്ഛൻെറ  ചിത്രത്തിൽ മലയിടുന്നത് എന്തിനാണ്?"
അമ്മുവിന്  വീണ്ടും സംശയം ആയി .

                    "ഈ  മുത്തചഛനാണു മോളേ ധിരമായി സമരം നത്തി നമുക്കു
സ്വാതന്ത്ര്യം വാങ്ങിതതന്നത്. സത്യം , അഹിംസ എനിവയായിരുന്നു
അദ്ദേഹത്തിൻെറ ശക്തി കേന്ദ്രങ്ങൾ . കുട്ടിക്കാലം മുതൽ കള്ളം  പറയുന്നതോ
പ്രവർത്തിക്കുന്നതോ അദേഹത്തിന് ഇഷ്ടമല്ലായിരുന്നു "."എന്താണമ്മാവാ
അഹിംസ ?" "മറ്റുള്ളവർക്ക്  പ്രയാസമുണ്ടാക്കുന്നതൊന്നും ചെയ്യാതിരിക്കുക.
ഒരു ജീവിയെയും കൊല്ലാതിരിക്കുക." ഗാന്ധിജിയെക്കുരിച്ച് കുറെ  കഥകൾ
കുടി അമ്മാവൻ പറ ഞ്ഞുകൊടുത്തു .

                     "നമ്മുക്ക് സ്വാതന്ത്ര്യം സമ്മാനിച്ച ഗന്ധിമുതച്ഛന് നമ്മളും സമ്മാനം
നല്കേണ്ടേ ." അമ്മാവൻ പറഞ്ഞു  നിർത്തി . അമ്മ കൈയിലിരുന്ന പൂവ്
ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ വച്ചു കൈകൂപ്പി നിന്നു

എൻെറ നാട്

മലയാളമാണ് എൻെറ
                              മാതൃഭാഷ

മലയാളക്കര എൻെറ
                              ജന്മനാട്

മലയും പുഴയും
                          നിറഞ്ഞ  നാട്

അലകൾ  തഴുകിടും
                          പുണ നാട്

മാവേലി മന്നൻ
                          ഭരിച്ച നാട്

മാനുഷർ ഓണായി
                          വാഴും നാട്

കേരളം വളർന്നു
                           വിളഞ്ഞ നാട്

കേരളം കേരളം
                         എൻെറ  നാട്

 
                                                                             -സി . എം . കേശവൻ 

കുഞ്ഞിക്കുരുവിയും കറുമ്പൻകാക്കയും

                     
                ഒരിടത്ത്  ഒരിടത്ത് ഒരു കുഞ്ഞിക്കുരുവി ഉണ്ടായിരുന്നു . അവൾ നല്ലവൾ ആയിരുന്നു .പാട്ടു  പാടിയും തേൻ കുടിച്ചും പഴങ്ങൾ തിന്നും  അവൾ ജീവിച്ചു.

   

പ്രവിനോട്

കുട്ടി :          പ്രാവേ  പ്രാവേ പോകരുതേ
                      വാവ കുട്ടിനകാത്ത ആക്കാം
                      പാലും പഴവും പോരെങ്കിൽ
                     ചോറും കറിയം ഞാൻ നല്കാം

പ്രാവ് :     കൊള്ളം കുഞ്ഞേ നിന്നിഷ്ടം
                    തള്ളാൻ  പാടില്ലെന്നാലും
                    ഞാൻ അങ്ങോട്ടേ യ്ക്കി ല്ലിപ്പോൾ
                    മാനം  നോക്കിപ്പോകുന്നു .

കുട്ടി:        ആയ്യോ പ്രാവേ പോകരുതേ
                   പയ്യും ദാഹവുമുണ്ടാമോ
                   വേനൽ കാലത്ത്‌ ഉച്ചയ്ക്കോ
                   മാനം  നോക്കി സഞ്ചാരം ?




                                                     ഊള്ളൂർ.  എസ്. പരമേശ്വരയ്യർ






ഹോജയുടെ കുസൃതി

               ഹോജ  നസറുദ്ദീൻ  മുല്ല  നീണ്ട  ഒരു  യാത്രയിലാണ് . ഒരു  ദിവസം ഹോജയ്ക്ക്   സത്രത്തിൽ  തങ്ങേണ്ടിവന്നു . സത്രം  സൂക്ഷിപ്പുധാരാളംകാരനും   ധാരാളം     പരിചാരകരുമുള്ള  വലിയ  സത്രമായിരുന്നുഅത് .

              വളരെ  സ്നേഹത്തോടെയാണ്   സത്രംസൂക്ഷിപ്പുകാരൻ   ഹോജയോട്  പെരുമാറിയത് . രാത്രിയിൽ  എന്തെങ്കിലും  ചെറിയ ആവശ്യംവന്നാൽപോലും   തന്നെയോ  പരിചാരകരെയോ   വിളിച്ചുകൊകൊള്ളാൻ    പ്രത്യേകം     നിർദ്ദേശിച്ചിരുന്നു  . ഹോജയ്ക്കു  സന്തോഷമായി .

                രാത്രി  ഏറെ ചെല്ലുംമുബേ ഹോജ നല്ല  ഉറക്കത്തിലായി .പെട്ടെന്ന് ഹോജ ഞെട്ടിഉണർന്നു . ആകെ ഒരു അസ്വസ്ഥത .കിടക്കാനും ഇരിക്കാനും വയ്യ . ദാഹിച്ചു  തൊണ്ട പൊട്ടുന്നു .

                  ഹോജ വരണ്ടുന്നങ്ങിയ നവുയർത്തി  ആദ്യം സാധാരണ ശബ്ദത്തിലും പിണെ അല്പം ഉറക്കെയും സത്രം സൂക്ഷിപ്പുകാരനെയും പരിചാരകരേയും മാറി  മാറി വിളിച്ചുനോക്കി .രക്ഷയില്ല . സത്രം അകെ ഗാഡഡ്നിദ്രയിൽ അമരന്നിരിക്കുകയാണ്. എങ്ങും ഒരുനക്കവുമില്ല .

                  ദാഹംകൊണ്ടു ഹോജ വലഞ്ഞു. എരിപൊരികൊണ്ടു . വയറ്റിൽ അഗ്നികുണഡo എറിയുകയാണ് .ദാഹിച്ചു  വരണ്ട തൊണ്ട ഇപ്പോൾ പൊട്ടിപ്പോകും .എന്താണൊരു വഴി ? ഹോജയിലെ കുസൃതിക്കാരാൻ പെട്ടെന്ന ഉണർന്നു .

                   ഹോജ സർവ്വ ശക്തിയുമെടുത്ത്‌ അലറിവിളിച്ചു: " തീ! തീ! തീ!

                  പിന്നെ താമസമുണ്ടായില്ല. ആളുകൾ നാലുപാടും ഓടുന്നതും വെള്ളം  വിഴുന്നതും  എല്ലാം ഹോജ കണ്ടു.

                  ബക്കറ്റും  വെള്ളവുമായി  ഓടിവന്ന  സട്രംസുക്ഷിപ്പുകാരനും പരിചാരകരും  എല്ലാം ഒരേ ശബ്‌ദത്തിൽ ചോദിച്ചു:

                  "എവിടെ? എവിടെ, തീയെവിടെ ?"

                    അവരുടെ മുന്നയിൽ മലർക്കെ തുറന്ന  സ്വന്തം വായ ചുണ്ടി  അക്ഷമയോടെ ഹോജ അലറി :

                   "ഇവിടെ , ഒഴിക്കു  ഇവിടെ!"

                                                                                              (ഹോജാ  കഥകൾ)

പാട്ട് "കളിയാടാൻ വരുമോ "

പൈങ്കിളിയേ പൈങ്കിളിയ
 കളിയാടീടാൻ  വരുമോ നീ ?
         
                     പാടില്ലാ ചുള്ളികളാൽ 
                     കൂടുചമയ്ക്കാൻ പോകുന്നു.  

വണ്ടത്താനേ വണ്ടത്താനേ
 കളിയാടീടാൻ  വരുമോ നീ ?

                         പാടില്ലാ പൂക്കളിലെ  
                         തേൻ നുകരാൻ  പോകുന്നു.  

ചെറുനായേ ചെറുനായേ 
കളിയാടീടാൻ  വരുമോ നീ ?

                                പാടില്ലാ യജമാന
                                വാതിലു കാക്കാൻ പോകുന്നു. 

കാളിയാതേ വേലയ്ക്കായ് 
എല്ലാരും പോയപ്പോൾ 

                നാണിച്ചാ  ചെറുപയ്യൻ 
                പോയല്ലോ കളരിയിലും 


                                                                      -പന്തളം  കേരളവർമ്മ  


മാറീരി ഞണ്ടേ

തൈതിനംതാരോ - തൈതിനംതാരോ
തൈതിനം -  തൈതിനം - തൈതിനംതാരോ 

കല്ലേലിരിക്കണ  കല്ലോരി   ഞണ്ടേ 
കല്ലേന്നൊട്ടപുറം      മാറീരി   ഞണ്ടേ
തൈതിനംതാരോ - തൈതിനംതാരോ
തൈതിനം -  തൈതിനം - തൈതിനംതാരോ 

കല്ലേലിക്കണ്ടത്തിലാളെറങ്ങട്ടെ 
 കല്ലേന്നൊട്ടപുറം   മാറീരി   ഞണ്ടേ
തൈതിനംതാരോ - തൈതിനംതാരോ
തൈതിനം -  തൈതിനം - തൈതിനംതാരോ 

കല്ലേലിക്കണ്ടം  വെതക്കട്ടെ   ഞണ്ടേ
കല്ലേന്നൊട്ടപുറം   മാറീരി   ഞണ്ടേ

ഇലകൾ പച്ച പൂക്കൾ മഞ്ഞ

നാരങ്ങപ്പാല് - ചൂണ്ടക്കു  രണ്ട
  ഇലകൾ  പച്ച - പൂക്കൾ   മഞ്ഞ

ഓടിവരുമ്പോൾ - കള്ളനെ പിടിക്കാം
അടിക്കാം   പിടിക്കാം - കള്ളനെ പിടിക്കാം

പൂപ്പാട്ട്

പൂവായ   പൂവെല്ലാം - പിള്ളേരറുത്തു 
പൂവാം   കുരുന്നില  - ഞാനുമറുത്തു 

പിള്ളേരുടെ   പൂവെല്ലാം  -  കത്തിക്കരിഞ്ഞേ 
എന്നുടെ   പൂവെല്ലാം  - മിന്നിത്തെള്ളിഞ്ഞേ !

തീ തീ തീ

അയ്യ;ടാ  മനമേ 
തീപ്പെട്ടിക്കോലേ 
ഉരക്കുമ്പം  കത്തും 
ഉരക്കുമ്പം  കാണാം 
തീ തീ തീ.

കുറുമ്പുണ്ണി

ആന  പോകുന്ന  പൂമരത്തി നെറ
ചോടേ  പോകുന്നതാരാടാ?

ആരാനുമല്ല ; കൂരാനുമല്ല ;
കുറ്റിക്കാട്ടുണ്ണി ; കുറുമ്പുണ്ണി !    

വെണ്ണകള്ളൻ

അന്തപ്പൻ  കുന്തപ്പൻ   ആനകള്ളൻ
പച്ചരിക്കഞ്ഞീടെ   പാടകള്ളൻ !

അച്ചുതൻ  കൊച്ചുതൻ കൊച്ചുകള്ളൻ
അയലത്തുകാരുടെ - വെണ്ണകള്ളൻ !

പാട്ടു പാടാം

ഞാനൊരു  പാട്ടു  പഠിച്ചിട്ടൊണ്ട്
കൈതക്കൂട്ടില്  വചിട്ടൊണ്ട്

ചക്കര  തന്നാലിപ്പം  പാടാം
പനയരി   തന്നാൽ   പിന്നെ   പാടാം .

ചേട്ടാ തവിപിടി

ചൊറിക്കുട്ടൻ  കറി   വച്ചി-
ട്ടെനിക്കൊട്ടു  തന്നില്ല .
ചേട്ടാ  തവി  പിടി-കലംനക്കട്ടെ ! 

ചക്കക്കുരു

ചങ്കരൻ പിള്ളയ്ക്കു
മക്കളില്ലാഞ്ഞിട്ട് 
ചക്കക്കുരുവിനെ   ദത്തെടുത്തു 

ചങ്കരൻ  പിള്ളയ്ക്കു 
മക്കളുണ്ടായപ്പം 
ചക്കക്കുരുവിനെ    ചുട്ടുതിന്നു !

ചെമ്പരുന്ത്‌

റാകിപ്പറക്കുന്ന   ചേമ്പരുന്തേ 
നീയുണ്ടോ    മാമങ്കവേല     കണ്ടൂ 

വേലയും   കണ്ടൂ ;  വിളക്കും   കണ്ടൂ 
കടലിൽത്തിര കണ്ടൂ ; കപ്പൽ  കണ്ടൂ !












അപ്പൂപ്പനും അമ്മൂമ്മയും

നാണമുള്ളപ്പൂപ്പനെ - അമ്മൂമ്മ
പാണനെന്നു   വിളിച്ചൂ !

അപ്പൂപ്പനൊന്നടിച്ചൂ  - അമ്മൂമ്മ
മുറ്റത്തലച്ചു  വീണൂ !




പാവയ്ക്ക

ഒന്നാം നാട്ടില്  -  ചെന്നപ്പഴ്‌ 
ഒന്നരവട്ടിപ്പാവയ്ക്ക.....

അമ്മ പറിക്കണോ?  മോളു പറിക്കണോ?
പൊന്നാരമ്പം പാവയ്ക്ക....

കുത്തെടി മങ്കേ - ചേറടി മങ്കേ
പൊന്നാരമ്പം പാവയ്ക്ക....

ഞാൻ കറിവയ്പോം   നീ  കറിവയ്പോം 
പൊന്നാരമ്പം പാവയ്ക്ക!


അണ്ണാറക്കണ്ണാ......

അണ്ണാറക്കണ്ണാ  - തോണ്ണൂറുമൂക്കാ 
അണ്ട്യേപ്പത്ത്    കടംതരുമോ? 

കാക്കച്ചുണ്ടി  - കറുകറച്ചുണ്ടി 
കർക്കടം വന്നതറിഞ്ഞിലോ?