ഹോജയുടെ കുസൃതി

               ഹോജ  നസറുദ്ദീൻ  മുല്ല  നീണ്ട  ഒരു  യാത്രയിലാണ് . ഒരു  ദിവസം ഹോജയ്ക്ക്   സത്രത്തിൽ  തങ്ങേണ്ടിവന്നു . സത്രം  സൂക്ഷിപ്പുധാരാളംകാരനും   ധാരാളം     പരിചാരകരുമുള്ള  വലിയ  സത്രമായിരുന്നുഅത് .

              വളരെ  സ്നേഹത്തോടെയാണ്   സത്രംസൂക്ഷിപ്പുകാരൻ   ഹോജയോട്  പെരുമാറിയത് . രാത്രിയിൽ  എന്തെങ്കിലും  ചെറിയ ആവശ്യംവന്നാൽപോലും   തന്നെയോ  പരിചാരകരെയോ   വിളിച്ചുകൊകൊള്ളാൻ    പ്രത്യേകം     നിർദ്ദേശിച്ചിരുന്നു  . ഹോജയ്ക്കു  സന്തോഷമായി .

                രാത്രി  ഏറെ ചെല്ലുംമുബേ ഹോജ നല്ല  ഉറക്കത്തിലായി .പെട്ടെന്ന് ഹോജ ഞെട്ടിഉണർന്നു . ആകെ ഒരു അസ്വസ്ഥത .കിടക്കാനും ഇരിക്കാനും വയ്യ . ദാഹിച്ചു  തൊണ്ട പൊട്ടുന്നു .

                  ഹോജ വരണ്ടുന്നങ്ങിയ നവുയർത്തി  ആദ്യം സാധാരണ ശബ്ദത്തിലും പിണെ അല്പം ഉറക്കെയും സത്രം സൂക്ഷിപ്പുകാരനെയും പരിചാരകരേയും മാറി  മാറി വിളിച്ചുനോക്കി .രക്ഷയില്ല . സത്രം അകെ ഗാഡഡ്നിദ്രയിൽ അമരന്നിരിക്കുകയാണ്. എങ്ങും ഒരുനക്കവുമില്ല .

                  ദാഹംകൊണ്ടു ഹോജ വലഞ്ഞു. എരിപൊരികൊണ്ടു . വയറ്റിൽ അഗ്നികുണഡo എറിയുകയാണ് .ദാഹിച്ചു  വരണ്ട തൊണ്ട ഇപ്പോൾ പൊട്ടിപ്പോകും .എന്താണൊരു വഴി ? ഹോജയിലെ കുസൃതിക്കാരാൻ പെട്ടെന്ന ഉണർന്നു .

                   ഹോജ സർവ്വ ശക്തിയുമെടുത്ത്‌ അലറിവിളിച്ചു: " തീ! തീ! തീ!

                  പിന്നെ താമസമുണ്ടായില്ല. ആളുകൾ നാലുപാടും ഓടുന്നതും വെള്ളം  വിഴുന്നതും  എല്ലാം ഹോജ കണ്ടു.

                  ബക്കറ്റും  വെള്ളവുമായി  ഓടിവന്ന  സട്രംസുക്ഷിപ്പുകാരനും പരിചാരകരും  എല്ലാം ഒരേ ശബ്‌ദത്തിൽ ചോദിച്ചു:

                  "എവിടെ? എവിടെ, തീയെവിടെ ?"

                    അവരുടെ മുന്നയിൽ മലർക്കെ തുറന്ന  സ്വന്തം വായ ചുണ്ടി  അക്ഷമയോടെ ഹോജ അലറി :

                   "ഇവിടെ , ഒഴിക്കു  ഇവിടെ!"

                                                                                              (ഹോജാ  കഥകൾ)

No comments:

Post a Comment