പൈങ്കിളിയേ പൈങ്കിളിയ
കളിയാടീടാൻ വരുമോ നീ ?
പാടില്ലാ ചുള്ളികളാൽ
കൂടുചമയ്ക്കാൻ പോകുന്നു.
വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാൻ വരുമോ നീ ?
പാടില്ലാ പൂക്കളിലെ
തേൻ നുകരാൻ പോകുന്നു.
ചെറുനായേ ചെറുനായേ
കളിയാടീടാൻ വരുമോ നീ ?
പാടില്ലാ യജമാന
വാതിലു കാക്കാൻ പോകുന്നു.
കാളിയാതേ വേലയ്ക്കായ്
എല്ലാരും പോയപ്പോൾ
നാണിച്ചാ ചെറുപയ്യൻ
പോയല്ലോ കളരിയിലും
-പന്തളം കേരളവർമ്മ
No comments:
Post a Comment