ജലദേവത

         രാമു  ഒരു മരംവെട്ടുകാരനായിരുന്നു . മറ്റുള്ളവർക്ക്  നന്മ ചെയ്തും  സത്യം  പറഞ്ഞും  ജീവിച്ചു  അയാളെ  നാട്ടുകാർക്കെലാം വലിയ ഇഷ്ടമായിരുന്നു .  ഒരു ദിവസം  കാട്ടിൽ ഒരിടത്ത് മരം  വെട്ടുന്നതിനിടയിൽ  അയാളുടെ  കോടാലി  കൈയിലനിന്നു  തെറിച്ച്  തൊട്ടടുത്തുള്ള നദിയിൽ വിണു . രാമു  ഉടൻതന്നെ  നദിയിലേക്ക്  ചാടി  മുങ്ങിത്തപ്പി  നോക്കി . പക്ഷേ , കോടാലി  കിട്ടിയില്ല . കരയ്ക്കു  കയറി അയാൾ  വിഷിമിച്ച്  കരഞ്ഞുകൊണ്ടിരുന്നു . സ്വർണ്ണക്കോടാലിയുമായി നദിയുടെ  ദേവത  ഉയർന്നുവന്നു .
      "രാമൂ , ഇതാ നിൻെറ കോടാലി .വാങ്ങിക്കോളൂ ."

      " ഇതല്ല  എൻെറ കോടാലി . എനിക്ക്  എൻെറ   കോടാലി  കിട്ടിയാൽ  മതി ." രാമു  പറഞ്ഞു .

        ദേവത  നദിയിൽ  മറഞ്ഞു . ഒരു വെള്ളിക്കോടാലിയു മായി  ഉടനെ  പ്രത്യക്ഷപ്പെട്ടു ചോദിച്ചു ;  "ഇതായിരിക്കും നിൻെറ  കോടാലി .അല്ലേ ?"

               അല്ലേ . അതും എൻെറ കോടാലി അല്ലാ ."

              ദേവത വീണ്ടും മുങ്ങി ഉയർന്നു . മൂന്നു കോടാലികളുമായി  കരയിലേക്കു കയറിവന്നു  പറഞ്ഞു: ഇതിൽ നിൻെറ  കോടാലി ഏതാണ് ? അത് എടുത്തോളൂ ."

              രാമു ഒട്ടും സംശയിച്ചില്ല . തൻെറ പഴയ  ഇരുമ്പു കോടാലി  തെരഞ്ഞെടുത്തു.അതു തിരികെതന്നതിന് നന്ദിയും  പറഞ്ഞു.അതു കണ്ട് ദേവത പറഞ്ഞു :

      "രാമു!നിങ്ങൾ സത്യസന്ധനാണ്.അതിനുള്ള സമ്മാനമായി ഈ സ്വർണ്ണക്കോടാലിയുമായും  വെള്ളിക്കോടാലിയുംകൂടി ഞാൻ നിനക്കു സമ്മാനമായി നല്കുന്നു.സുഖമായി  ജീവിക്കുവാനുള്ള അനുഗ്രഹവും തരുന്നു."ദേവത ഉടൻ നദിയിൽ മറഞ്ഞു .

No comments:

Post a Comment