സത്യസന്ധത

                                ക്ലാസിൽ  ഗണിതശാസ്ത്ര  അദ്ധ്യാപകൻ പ്രവേശിച്ചു , കുട്ടികൾ  ബഹുമാനപുരസ്സരം  അദ്ധ്യാപകനെ  വണങ്ങി . കസേരയിൽ  ഉപവിഷ്ടനായ  അദ്ദേഹം കുട്ടികളോട് പറഞ്ഞു :

                               "കുട്ടികളേ, ഗൃഹപാഠം  ചെയ്ത്തു  കൊണ്ടുവരൂ".  കുട്ടികൾ  ഓരോരുതതരായി  ഗൃഹപാഠം ചെയ്തു  കൊണ്ടു വന്നത്  അദ്ധ്യാപകനെ കാണിച്ചു. എല്ലാവരുടെയും ഗൃഹപാഠംങ്ങൾ പരിശോധിച്ച  അദ്ധ്യാപകൻ കസേരയിൽ  നിന്നെഴുന്നേറ്റ്  കുട്ടികളോടായി  പാഞ്ഞു :

                                " ഇന്നലെ  ഞാൻ  തന്ന ഗൃഹപാഠം ഒരു കുട്ടി  മാത്രമേ  ശരിയായി  ചെയ്തിട്ടുള്ളൂ. അത്  പിറകിലെ  ബഞ്ചി ലിരിക്കുന്ന  ഗോപാലാണ്".

                                  കുട്ടികൾ എല്ലാവരും   അത്ഭുതത്തോടെ  ഗോപാലിനെ  ശ്രദ്ധിച്ചപ്പോൾ   അദ്ധ്യാപകൻ  തുടർന്നു :

                            " വളരെ  വിഷമം  പിടിച്ച  ഒരു കണക്കാണ്  ഞാൻ  നിങ്ങൾക്ക്  ഗൃഹപാഠംമായി  ഇന്നലെ  തന്നത്. ഉത്തരം കണ്ടുപിടിക്കാൻ  നിങ്ങൾ  ആവതും ശ്രമിക്കണമെന്ന ഉദ്ദേശ്യതോടെയാണ് വിഷമം  പിടിച്ച  കണക്കാന്നെന്നരിഞ്ഞിട്ടും  ഞാൻ  അത്  നിങ്ങൾക്ക്  ഗൃഹപാഠമായി  തന്നത് . ആ കണക്ക്  ശരിയായി  ചെയ്തു  കൊണ്ടുവന്ന  ഗോപാലിൻെറ  സ്ഥാനം  ഇന്നുമുതൽ  മുൻബഞ്ചിലാണ് ."

                           അദ്ധ്യാപകൻ  മുൻബഞ്ചിലെ സ്ഥലം  ചൂണ്ടിക്കൊണ്ട് ഗോപളിനോട്  പറഞ്ഞു : ഗോപാൽ, ഇവിടെ   വന്നിരിക്കൂ ." ശരിയായി കണക്കു ചെയ്തു  വന്ന കുട്ടി  എഴുന്നേറ്റു  തലതാഴ്ത്തി  നിന്നതല്ലാതെ മുൻബഞ്ചിൽ  വന്നിരുന്നില്ല .

                     "മടിക്കാതെ  വന്നിരിക്കൂ .  അദ്ധ്യാപകൻ നിർബന്ധിച്ചു .

                      'വേണ്ട സാർ , ങ്ങാനിവിടെ  ഇരുന്നുകൊള്ളാം ."

                      "അതു  പറ്റില്ല . ക ണ ക്കിൽ  മിടുക്കനായ നീ  മുന്നിൽ  വരണം .നിന്നെക്കണ്ട്  മറ്റു കുട്ടികൾ  പഠിക്കണം ."

                       പെട്ടെന്നാണ്  അത് സംഭവി ച്ചത് . ആ  കുട്ടി തൻെറ  സ്ഥലത്തു നിന്നുകൊണ്ട്  വിതുമ്പിക്കരയാൻ  തുടങ്ങി . അദ്ധ്യാപകൻ കാരണം  തിരക്കി . കരച്ചിലിനിടയിൽ  അവൻ വിക്കി വിക്കി  പറഞ്ഞു :

                       "സാർ , ക്ഷമിക്കണം .കണക്കു  ഞാൻ  സ്വന്തമായി  ചെയ്തതല്ല. മറ്റൊരാളുടെ  സഹായം  തേടിയിരുന്നു ".

                      കുട്ടിയുടെ  മറുപടി  കേട്ട അദ്ധ്യാപകന്  സന്തോഷം  വർദ്ധിച്ചു. അവൻെറ  സത്യസന്ധതയിൽ അദ്ദേഹം  അഭിമാനംകൊണ്ടു . ആ  കുട്ടിയുടെ  കൈ പിടിച്ച്  മുൻബന്ജിൽ  കൊണ്ടുവന്നശേഷം അദ്ധ്യാപകൻഇങ്ങനെ  പറഞ്ഞു :

                           ഇത്രയും  സത്യസന്ധനായ  നീ  ഇവിടെയെന്നല്ല , എവിടെയും ഒന്നാംസ്ഥാനത്തെത്തും ."

                         ആ അദ്ധ്യാപകൻെറ വാക്കുകൾ  യഥാർത്ഥ്യ മായി . ആ  കുട്ടിയാണ്  പിൽക്കാലത്ത് മഹാത്മജിപോലും  രാഷ്ട്രിയഗുരുവായി  അംഗീകരി ച്ച മഹനായ രാജ്യസ്നേഹി  ഗോപാലകൃ ഷ്ണഗോഖലെ !
                       
    

No comments:

Post a Comment