പരസ്പര സഹായം

                   ഒരു ദിവസം ഒരു മന്യുഷ്യൻെറ  ശരിരത്തിലെ  അവയവങ്ങളെ  തമ്മിൽ  ഒരു വാഗ്വാദം നടന്നു . "ങ്ങാൻ ചിന്തി ക്കുന്നതു കൊണ്ടും നിർദ്ദേശം തരുന്നതുകൊണ്ടു മാണ് നിങ്ങൾ  പ്രവർത്തിക്കുന്നത് ."

                      കണ്ണുകൾ  പറഞ്ഞു : "ഞങ്ങൾ കാണുന്നതുകൊണ്ട ആണ് നിങ്ങൾ വല്ല  കുഴിയിലും  വീണ് ഒടിഞ്ഞും  ചതഞ്ഞും  നശിക്കാത്തത് " വായും പല്ലും  നാക്കും ഓന്നിച്ച് പറഞ്ഞു : "ഞങ്ങൾ  ചവച്ച്  അരച്ച്  വിഴുങ്ങുന്നതുകൊണ്ടാണ് മറ്റുള്ളവർ നിലനില്ക്കുന്നതു  തന്നെ ." മിണ്ടാതിരുന്ന  മൂക്കും  വാശിക്ക്  വിട്ടില്ല: "ഞാൻ  അല്പസമയം  ശ്വസിക്കതിരുന്നാൽ  കാണാം, നിങ്ങളുടെ  വീരവാദം  പൊള്ളയാന്നെന്ന് ."

അപ്പോൾ  വയറും  കുടലും  ആമാശയവും  സംഘഗാനം  പോലെ  പറഞ്ഞു : "ഭക്ഷണം  ദഹിപ്പിക്കുന്നതും  അതിൻെറ  ഊർജ്ജം  മറ്റുള്ളവർക്ക്

 പകർന്നുതരുന്നതും ഞങ്ങളാണ്. ഞങ്ങലില്ലെങ്കിൽ  ഒന്നുമില്ല ." ഇതു  കേട്ട്  കൈകൾക്ക്  സഹിച്ചില്ല .

                    ഞങ്ങൾ അദ്ധ്വാനിച്ച്  ഉണ്ടാക്കി  ഉരുട്ടി  വായിലേക്ക്  ഇട്ടുതന്നില്ലെങ്കിൽ  കാണാം  ഇപ്പറയുന്നവരുടെ  സമർത്ഥ്യമൊക്ക് ."

                     കാല്ലുകൾ  വന്നു  കലി . അവ പറഞ്ഞു : " എല്ലാം  ശരിതന്നെ . പക്ഷേ , ഞങ്ങൾ  ചലിച്ചിലെങ്കിൽ  ഈ ശരീരം  മൊത്തം  പ്ര്യോജാനരഹിതമാകും ."

                       എന്തിനേറെ  പറയുന്നു .തമ്മിൽ തർക്കം  മൂത്തപ്പോൾ ഓരോരുത്തരായി  പണിമുടക്കി . ഏതാനും  മണിക്കൂറുകൾക്കകം  ആ  മനുഷ്യൻെറ  ശരീരം തളർന്നു . അവയവങ്ങൾ ഓരോന്നായി  പ്രവർത്തനരഹിതമായിത്തുടങ്ങി. മരണം  മുന്നിലെത്തി  വാ  പിളർത്തി നിന്നു.

                 പെട്ടെന്ന്  തലച്ചോർ  മറ്റവയവങ്ങൾക്ക് നിർദ്ദേശം  കൊടുത്തു. "ആരും  ഒട്ടും  അപ്രധാനരല്ല . പക്ഷേ , ഒറ്റയ്   ക്കൊറ്റയ്ക്ക്  ആർക്കം  നിലനില്പു മില്ല . നാം  കൂട്ടായി  പ്രവർത്തിക്കുബോഴാണ്  ഈ  ശരീരം ചലനത്മകമാകുന്നത് . അതുകൊണ്ട് എല്ലാവരും ഉണർന്നു  പ്രവർത്തിക്കുക  ."

                തലച്ചോറിൻെറ  സന്ദേശം എല്ലാവരും  സ്വികരിച്ചു . ആ  മനുഷ്യൻ  പഴയപടി  എഴുന്നേറ്റു  നടന്നു .


                                         - കിളിരൂർ  രാധാകൃഷ്ണൻ    (ഈസോപ്പുകഥകൾ )

No comments:

Post a Comment