ഓണപ്പൂക്കളം

             അലീനമോൾ ക്ലാസ്സിൽ പുതുതായി വന്ന കുട്ടിയാണ്. അവൾക്ക് നന്നായി കഥ  പറയാനറിയും. ഓരോ കഥ  പറയുബോഴും അവളുടെ മുഖത്ത് വിവിധ ഭാ വങ്ങൾ മാറിമറിയുന്നത് കാണാൻ നല്ല  രസമാണ്.കൂട്ടുകാർ ഒത്തുകൂടിയപ്പോൾ അവരുടെ  അവശ്യം  അലീന പുതിയ ഒരു കഥ  പറയണമെ ന്നാണ്. തൃപ്പൂണിത്തു റയിലായിരുന്നു അലീനയുടെ  വീട്. അവിടെ ഓണക്കാലത്ത് 'അത്തച്ചമയം ' എന്ന  ഒരു ഉത്സവം  ആഡംബരപൂർവം ആഘോഷിക്കാറുണ്ട് എന്ന ടീച്ചർ പറഞ്ഞിരുന്നു . അതുകൊണ്ടു തണെ ഓണത്തെക്കുറിച്ചറിയാനായി കൂട്ടുകാർക്ക്  തിടുക്കം. അലീന കഥ  പറഞ്ഞു  തുടങ്ങി .
                 പണ്ടു പണ്ട്  കേരളം ഭരിച്ചിരുന്ന  നീതിമാനായ ഒരു ചക്രവർത്തിയായിരുന്നു മഹാബലി. അദ്ദേഹം  തൻെറ  പ്രജകളെ ജീവനു തുല്യം  സ്നേഹിച്ചു; പ്രജകളെ അദ്ദേഹത്തെയും. അന്ന് കള്ളമോ ചതിയോ ഇല്ലായിരുന്നു . എല്ലാവർക്കും സുഖവും സന്തോഷവും  മാത്രം . മഹാബലി  ചക്രവർത്തിയുടെ  സദ്‌ഭരണം വാനവലോകത്തുള്ള ദേവൻമാരിൽ അസൂയയുണ്ടാക്കി. ദേവമാരുടെ ലോകംകൂടി  കൈയടക്കുമോ എന്നവർ  ഭയപ്പെട്ടു .

                   ഈ അസുരചക്രവർത്തിയെ ഒരു പാഠം  പഠിപ്പിക്കാൻതണെ ദേവന്മാർ തിരുമാനിച്ചു . അവർ  മഹാവിഷ്ണുവിനോട് സങ്കടം പറഞ്ഞു . മഹാവിഷ്ണു വേഷം  മാറി വാമനനായി  വന്ന് ചക്രവർത്തിയോട് മൂന്നടി  മണ്ണ്‍ ചോദിച്ചു. മഹാബലി  സന്തോഷത്തോടെ  സമ്മതിച്ചു. പെട്ടെന്ന് വാമനൻ  ആകാശം  മുട്ടെ  വളർന്നു. ഒന്നാമത്തെ അടിവച്ച്  ഭൂമിയും, രണ്ടാമത്തെ  അടിവച്ച് സ്വർഗവും അളന്നു തീർത്തു. മൂന്നാമത്തെ കാലടി  വയ്ക്കാൻ  സ്ഥലമില്ലാതെ  വന്നപ്പോൾ  തൻെറ  വാക്കുപാലിക്കാനായി  മഹാബലി തൻെറ  ശിരസ്സ്  കുനിച്ചുകൊടുത്തു. വാമനൻ  മഹാബലിയെ  പാതാളത്തിലേക്ക്  ചവിട്ടിതാഴ്ത്തി. വർഷത്തിലൊരിക്കൽ  പ്രജാവത്സലനായ  മഹാബലി നാടു  കാണാൻ വരുന്നതിൻെറ  ആഘോഷമാണ്  ഓണം. ചിങ്ങമാസത്തിലെ  തിരുവോണനാളിലാണിത്. അദ്ദേഹത്തെ  സ്വീകരി ക്കാനാണ് നമ്മൾ  പൂക്കമൊരുക്കുന്നതും 'അത്തച്ചമയം ' നടത്തുന്നതും . ഓണം  സമൃദ്ധി യുടെയും  നന്മയുടെയും ഉത്സവമാണ് . 

അലീന കഥ  പറഞ്ഞു  കഴിഞ്ഞപ്പോൾ കൂട്ടുകാർ സന്തോഷത്തോടെ  കൈയടിച്ചു .




No comments:

Post a Comment