ഓണപ്പൂക്കളം

             അലീനമോൾ ക്ലാസ്സിൽ പുതുതായി വന്ന കുട്ടിയാണ്. അവൾക്ക് നന്നായി കഥ  പറയാനറിയും. ഓരോ കഥ  പറയുബോഴും അവളുടെ മുഖത്ത് വിവിധ ഭാ വങ്ങൾ മാറിമറിയുന്നത് കാണാൻ നല്ല  രസമാണ്.കൂട്ടുകാർ ഒത്തുകൂടിയപ്പോൾ അവരുടെ  അവശ്യം  അലീന പുതിയ ഒരു കഥ  പറയണമെ ന്നാണ്. തൃപ്പൂണിത്തു റയിലായിരുന്നു അലീനയുടെ  വീട്. അവിടെ ഓണക്കാലത്ത് 'അത്തച്ചമയം ' എന്ന  ഒരു ഉത്സവം  ആഡംബരപൂർവം ആഘോഷിക്കാറുണ്ട് എന്ന ടീച്ചർ പറഞ്ഞിരുന്നു . അതുകൊണ്ടു തണെ ഓണത്തെക്കുറിച്ചറിയാനായി കൂട്ടുകാർക്ക്  തിടുക്കം. അലീന കഥ  പറഞ്ഞു  തുടങ്ങി .
                 പണ്ടു പണ്ട്  കേരളം ഭരിച്ചിരുന്ന  നീതിമാനായ ഒരു ചക്രവർത്തിയായിരുന്നു മഹാബലി. അദ്ദേഹം  തൻെറ  പ്രജകളെ ജീവനു തുല്യം  സ്നേഹിച്ചു; പ്രജകളെ അദ്ദേഹത്തെയും. അന്ന് കള്ളമോ ചതിയോ ഇല്ലായിരുന്നു . എല്ലാവർക്കും സുഖവും സന്തോഷവും  മാത്രം . മഹാബലി  ചക്രവർത്തിയുടെ  സദ്‌ഭരണം വാനവലോകത്തുള്ള ദേവൻമാരിൽ അസൂയയുണ്ടാക്കി. ദേവമാരുടെ ലോകംകൂടി  കൈയടക്കുമോ എന്നവർ  ഭയപ്പെട്ടു .

                   ഈ അസുരചക്രവർത്തിയെ ഒരു പാഠം  പഠിപ്പിക്കാൻതണെ ദേവന്മാർ തിരുമാനിച്ചു . അവർ  മഹാവിഷ്ണുവിനോട് സങ്കടം പറഞ്ഞു . മഹാവിഷ്ണു വേഷം  മാറി വാമനനായി  വന്ന് ചക്രവർത്തിയോട് മൂന്നടി  മണ്ണ്‍ ചോദിച്ചു. മഹാബലി  സന്തോഷത്തോടെ  സമ്മതിച്ചു. പെട്ടെന്ന് വാമനൻ  ആകാശം  മുട്ടെ  വളർന്നു. ഒന്നാമത്തെ അടിവച്ച്  ഭൂമിയും, രണ്ടാമത്തെ  അടിവച്ച് സ്വർഗവും അളന്നു തീർത്തു. മൂന്നാമത്തെ കാലടി  വയ്ക്കാൻ  സ്ഥലമില്ലാതെ  വന്നപ്പോൾ  തൻെറ  വാക്കുപാലിക്കാനായി  മഹാബലി തൻെറ  ശിരസ്സ്  കുനിച്ചുകൊടുത്തു. വാമനൻ  മഹാബലിയെ  പാതാളത്തിലേക്ക്  ചവിട്ടിതാഴ്ത്തി. വർഷത്തിലൊരിക്കൽ  പ്രജാവത്സലനായ  മഹാബലി നാടു  കാണാൻ വരുന്നതിൻെറ  ആഘോഷമാണ്  ഓണം. ചിങ്ങമാസത്തിലെ  തിരുവോണനാളിലാണിത്. അദ്ദേഹത്തെ  സ്വീകരി ക്കാനാണ് നമ്മൾ  പൂക്കമൊരുക്കുന്നതും 'അത്തച്ചമയം ' നടത്തുന്നതും . ഓണം  സമൃദ്ധി യുടെയും  നന്മയുടെയും ഉത്സവമാണ് . 

അലീന കഥ  പറഞ്ഞു  കഴിഞ്ഞപ്പോൾ കൂട്ടുകാർ സന്തോഷത്തോടെ  കൈയടിച്ചു .




ആമയും അരയന്നങ്ങളും

                     ഒരു ഗ്രാമത്തിലെ ചെറിയ കുളത്തിൽ ഒരു ആമ

ജീവിച്ചിരിന്നു.അടുത്തുതനെ  രണ്ട് അരയന്നങ്ങളും ഉണ്ടായിരുന്നു .

അരയന്നങ്ങളും ആമയും കൂട്ടുകരായിരുന്നു.വേനൽകാലം വന്നു. കുളത്തിൽ 

വെള്ളം  വറ്റാറായി. ഇനിയെന്തു ചെയ്യും? അവർ മൂവരും  വളരെ  നേരം 

ആലോചിച്ചു. വെള്ളമുള്ള മറ്റെവിടെയെങ്കിലും പോകാമെന്ന് അരയന്നങ്ങൾ 

പറഞ്ഞു. പക്ഷേ, ആമയെ എങ്ങനെ കൊണ്ടുപോകും? ഓടുവിൽ ആമയ്ക്ക് 

ഒരു ഉപായം തോന്നി. അവൻ ബലമുള്ള ഒരു വടി  കൊണ്ടുവന്നു. 

അരയന്നങ്ങളോട് വടിയുടെ ഇരുവശത്തും കടിച്ചു പറക്കാൻ ആവശ്യപ്പെട്ടു. 

ആ വടിയുടെ നടുവിൽ ആമ തുങ്ങികിടന്നു. വായ തുറന്നാൽ 

ആപത്താകുമെന്നു  ഓർമിപ്പിച്ച അരയന്നങ്ങൾ പറന്നു തുടങ്ങി.

              ആമയുടെ  ഭാരം  കാരണം വളരെ  താഴ്ന്നാണ് അരയന്നങ്ങൾ

പറയുന്നത്. താഴെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഇത് കണ്ടു . അവർ  പറഞ്ഞു

: "അരയന്നങ്ങളുടെ ബുദ്ധി കണ്ടോ ...." അത് കേട്ട് ആമയ്ക്ക് ദേഷ്യം വന്നു .

അവൻ വിളി ച്ചു പറഞ്ഞു : "വിഡ്ഢിക്കൂട്ടികളേ, ഞാനാണ് അരയന്നങ്ങൾക്ക്

ഈ ബുദ്ധി ഉപദേശിച്ചത്." പറഞ്ഞു തിരും മു ആമ താഴെ വീണു ചത്തുപോയി.


അമ്മുവിൻെറ സമ്മാനം

                       ഉറകും ഉണർന്ന് ഉടനെ അമ്മുവിന് വലിയ സന്തോഷം  തോന്നി.
നല്ലൊരു ദിനംകുടി  കാണാൻ  ഭാഗ്യം നല്കിയതിന് കൈകൂപ്പി നന്ദി പറഞ്ഞു.
അമ്മ അടുക്കളയിൽ തിരക്കിലാണ്. ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ 
ഇറിപ്പുണ്ടാകും. അമ്മുവിൻെറ  എല്ലാ ചോദ്യങ്ങൾക്കും അമ്മാവൻെറ
കൈയിൽ ഉത്തരമുണ്ട്. ഏറെ ദൂരം യാത്ര ചെയ്തെത്തിയ അമ്മാവനോട്
ഏന്തെല്ലാം കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് . അമ്മ എത്തിയപ്പോൾ അമ്മാവൻ
ഗാന്ധിജിയുടെ ചിത്രത്തിൽ പൂമാല ചാരത്തുകയാണ്.  " ഇന്നെന്താ വിശേഷം ?"
അമ്മു ചോദിചു . "അമ്മു മറന്നോ, ഇന്നല്ലെ നമ്മുടെ സ്വാതന്ത്ര്യദിനം ?"
അമ്മാവൻ ഒരു പൂവ്  സമ്മാനിച്ചു . അഗസ്റ്റ്  15 സ്വാതന്ത്ര്യദിനമാണെന്ന് ചേച്ചി
പറഞ്ഞ് അമ്മുവിനറിയാം .ചേച്ചിയുടെ സ്കൂളിൽ ആഘോഷങ്ങലുണ്ട് .

                 "അതിന് ഗാന്ധിമുത്തച്ഛൻെറ  ചിത്രത്തിൽ മലയിടുന്നത് എന്തിനാണ്?"
അമ്മുവിന്  വീണ്ടും സംശയം ആയി .

                    "ഈ  മുത്തചഛനാണു മോളേ ധിരമായി സമരം നത്തി നമുക്കു
സ്വാതന്ത്ര്യം വാങ്ങിതതന്നത്. സത്യം , അഹിംസ എനിവയായിരുന്നു
അദ്ദേഹത്തിൻെറ ശക്തി കേന്ദ്രങ്ങൾ . കുട്ടിക്കാലം മുതൽ കള്ളം  പറയുന്നതോ
പ്രവർത്തിക്കുന്നതോ അദേഹത്തിന് ഇഷ്ടമല്ലായിരുന്നു "."എന്താണമ്മാവാ
അഹിംസ ?" "മറ്റുള്ളവർക്ക്  പ്രയാസമുണ്ടാക്കുന്നതൊന്നും ചെയ്യാതിരിക്കുക.
ഒരു ജീവിയെയും കൊല്ലാതിരിക്കുക." ഗാന്ധിജിയെക്കുരിച്ച് കുറെ  കഥകൾ
കുടി അമ്മാവൻ പറ ഞ്ഞുകൊടുത്തു .

                     "നമ്മുക്ക് സ്വാതന്ത്ര്യം സമ്മാനിച്ച ഗന്ധിമുതച്ഛന് നമ്മളും സമ്മാനം
നല്കേണ്ടേ ." അമ്മാവൻ പറഞ്ഞു  നിർത്തി . അമ്മ കൈയിലിരുന്ന പൂവ്
ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ വച്ചു കൈകൂപ്പി നിന്നു

എൻെറ നാട്

മലയാളമാണ് എൻെറ
                              മാതൃഭാഷ

മലയാളക്കര എൻെറ
                              ജന്മനാട്

മലയും പുഴയും
                          നിറഞ്ഞ  നാട്

അലകൾ  തഴുകിടും
                          പുണ നാട്

മാവേലി മന്നൻ
                          ഭരിച്ച നാട്

മാനുഷർ ഓണായി
                          വാഴും നാട്

കേരളം വളർന്നു
                           വിളഞ്ഞ നാട്

കേരളം കേരളം
                         എൻെറ  നാട്

 
                                                                             -സി . എം . കേശവൻ 

കുഞ്ഞിക്കുരുവിയും കറുമ്പൻകാക്കയും

                     
                ഒരിടത്ത്  ഒരിടത്ത് ഒരു കുഞ്ഞിക്കുരുവി ഉണ്ടായിരുന്നു . അവൾ നല്ലവൾ ആയിരുന്നു .പാട്ടു  പാടിയും തേൻ കുടിച്ചും പഴങ്ങൾ തിന്നും  അവൾ ജീവിച്ചു.

   

പ്രവിനോട്

കുട്ടി :          പ്രാവേ  പ്രാവേ പോകരുതേ
                      വാവ കുട്ടിനകാത്ത ആക്കാം
                      പാലും പഴവും പോരെങ്കിൽ
                     ചോറും കറിയം ഞാൻ നല്കാം

പ്രാവ് :     കൊള്ളം കുഞ്ഞേ നിന്നിഷ്ടം
                    തള്ളാൻ  പാടില്ലെന്നാലും
                    ഞാൻ അങ്ങോട്ടേ യ്ക്കി ല്ലിപ്പോൾ
                    മാനം  നോക്കിപ്പോകുന്നു .

കുട്ടി:        ആയ്യോ പ്രാവേ പോകരുതേ
                   പയ്യും ദാഹവുമുണ്ടാമോ
                   വേനൽ കാലത്ത്‌ ഉച്ചയ്ക്കോ
                   മാനം  നോക്കി സഞ്ചാരം ?




                                                     ഊള്ളൂർ.  എസ്. പരമേശ്വരയ്യർ






ഹോജയുടെ കുസൃതി

               ഹോജ  നസറുദ്ദീൻ  മുല്ല  നീണ്ട  ഒരു  യാത്രയിലാണ് . ഒരു  ദിവസം ഹോജയ്ക്ക്   സത്രത്തിൽ  തങ്ങേണ്ടിവന്നു . സത്രം  സൂക്ഷിപ്പുധാരാളംകാരനും   ധാരാളം     പരിചാരകരുമുള്ള  വലിയ  സത്രമായിരുന്നുഅത് .

              വളരെ  സ്നേഹത്തോടെയാണ്   സത്രംസൂക്ഷിപ്പുകാരൻ   ഹോജയോട്  പെരുമാറിയത് . രാത്രിയിൽ  എന്തെങ്കിലും  ചെറിയ ആവശ്യംവന്നാൽപോലും   തന്നെയോ  പരിചാരകരെയോ   വിളിച്ചുകൊകൊള്ളാൻ    പ്രത്യേകം     നിർദ്ദേശിച്ചിരുന്നു  . ഹോജയ്ക്കു  സന്തോഷമായി .

                രാത്രി  ഏറെ ചെല്ലുംമുബേ ഹോജ നല്ല  ഉറക്കത്തിലായി .പെട്ടെന്ന് ഹോജ ഞെട്ടിഉണർന്നു . ആകെ ഒരു അസ്വസ്ഥത .കിടക്കാനും ഇരിക്കാനും വയ്യ . ദാഹിച്ചു  തൊണ്ട പൊട്ടുന്നു .

                  ഹോജ വരണ്ടുന്നങ്ങിയ നവുയർത്തി  ആദ്യം സാധാരണ ശബ്ദത്തിലും പിണെ അല്പം ഉറക്കെയും സത്രം സൂക്ഷിപ്പുകാരനെയും പരിചാരകരേയും മാറി  മാറി വിളിച്ചുനോക്കി .രക്ഷയില്ല . സത്രം അകെ ഗാഡഡ്നിദ്രയിൽ അമരന്നിരിക്കുകയാണ്. എങ്ങും ഒരുനക്കവുമില്ല .

                  ദാഹംകൊണ്ടു ഹോജ വലഞ്ഞു. എരിപൊരികൊണ്ടു . വയറ്റിൽ അഗ്നികുണഡo എറിയുകയാണ് .ദാഹിച്ചു  വരണ്ട തൊണ്ട ഇപ്പോൾ പൊട്ടിപ്പോകും .എന്താണൊരു വഴി ? ഹോജയിലെ കുസൃതിക്കാരാൻ പെട്ടെന്ന ഉണർന്നു .

                   ഹോജ സർവ്വ ശക്തിയുമെടുത്ത്‌ അലറിവിളിച്ചു: " തീ! തീ! തീ!

                  പിന്നെ താമസമുണ്ടായില്ല. ആളുകൾ നാലുപാടും ഓടുന്നതും വെള്ളം  വിഴുന്നതും  എല്ലാം ഹോജ കണ്ടു.

                  ബക്കറ്റും  വെള്ളവുമായി  ഓടിവന്ന  സട്രംസുക്ഷിപ്പുകാരനും പരിചാരകരും  എല്ലാം ഒരേ ശബ്‌ദത്തിൽ ചോദിച്ചു:

                  "എവിടെ? എവിടെ, തീയെവിടെ ?"

                    അവരുടെ മുന്നയിൽ മലർക്കെ തുറന്ന  സ്വന്തം വായ ചുണ്ടി  അക്ഷമയോടെ ഹോജ അലറി :

                   "ഇവിടെ , ഒഴിക്കു  ഇവിടെ!"

                                                                                              (ഹോജാ  കഥകൾ)

പാട്ട് "കളിയാടാൻ വരുമോ "

പൈങ്കിളിയേ പൈങ്കിളിയ
 കളിയാടീടാൻ  വരുമോ നീ ?
         
                     പാടില്ലാ ചുള്ളികളാൽ 
                     കൂടുചമയ്ക്കാൻ പോകുന്നു.  

വണ്ടത്താനേ വണ്ടത്താനേ
 കളിയാടീടാൻ  വരുമോ നീ ?

                         പാടില്ലാ പൂക്കളിലെ  
                         തേൻ നുകരാൻ  പോകുന്നു.  

ചെറുനായേ ചെറുനായേ 
കളിയാടീടാൻ  വരുമോ നീ ?

                                പാടില്ലാ യജമാന
                                വാതിലു കാക്കാൻ പോകുന്നു. 

കാളിയാതേ വേലയ്ക്കായ് 
എല്ലാരും പോയപ്പോൾ 

                നാണിച്ചാ  ചെറുപയ്യൻ 
                പോയല്ലോ കളരിയിലും 


                                                                      -പന്തളം  കേരളവർമ്മ