ആമയും അരയന്നങ്ങളും

                     ഒരു ഗ്രാമത്തിലെ ചെറിയ കുളത്തിൽ ഒരു ആമ

ജീവിച്ചിരിന്നു.അടുത്തുതനെ  രണ്ട് അരയന്നങ്ങളും ഉണ്ടായിരുന്നു .

അരയന്നങ്ങളും ആമയും കൂട്ടുകരായിരുന്നു.വേനൽകാലം വന്നു. കുളത്തിൽ 

വെള്ളം  വറ്റാറായി. ഇനിയെന്തു ചെയ്യും? അവർ മൂവരും  വളരെ  നേരം 

ആലോചിച്ചു. വെള്ളമുള്ള മറ്റെവിടെയെങ്കിലും പോകാമെന്ന് അരയന്നങ്ങൾ 

പറഞ്ഞു. പക്ഷേ, ആമയെ എങ്ങനെ കൊണ്ടുപോകും? ഓടുവിൽ ആമയ്ക്ക് 

ഒരു ഉപായം തോന്നി. അവൻ ബലമുള്ള ഒരു വടി  കൊണ്ടുവന്നു. 

അരയന്നങ്ങളോട് വടിയുടെ ഇരുവശത്തും കടിച്ചു പറക്കാൻ ആവശ്യപ്പെട്ടു. 

ആ വടിയുടെ നടുവിൽ ആമ തുങ്ങികിടന്നു. വായ തുറന്നാൽ 

ആപത്താകുമെന്നു  ഓർമിപ്പിച്ച അരയന്നങ്ങൾ പറന്നു തുടങ്ങി.

              ആമയുടെ  ഭാരം  കാരണം വളരെ  താഴ്ന്നാണ് അരയന്നങ്ങൾ

പറയുന്നത്. താഴെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഇത് കണ്ടു . അവർ  പറഞ്ഞു

: "അരയന്നങ്ങളുടെ ബുദ്ധി കണ്ടോ ...." അത് കേട്ട് ആമയ്ക്ക് ദേഷ്യം വന്നു .

അവൻ വിളി ച്ചു പറഞ്ഞു : "വിഡ്ഢിക്കൂട്ടികളേ, ഞാനാണ് അരയന്നങ്ങൾക്ക്

ഈ ബുദ്ധി ഉപദേശിച്ചത്." പറഞ്ഞു തിരും മു ആമ താഴെ വീണു ചത്തുപോയി.


No comments:

Post a Comment