അമ്മുവിൻെറ സമ്മാനം

                       ഉറകും ഉണർന്ന് ഉടനെ അമ്മുവിന് വലിയ സന്തോഷം  തോന്നി.
നല്ലൊരു ദിനംകുടി  കാണാൻ  ഭാഗ്യം നല്കിയതിന് കൈകൂപ്പി നന്ദി പറഞ്ഞു.
അമ്മ അടുക്കളയിൽ തിരക്കിലാണ്. ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ 
ഇറിപ്പുണ്ടാകും. അമ്മുവിൻെറ  എല്ലാ ചോദ്യങ്ങൾക്കും അമ്മാവൻെറ
കൈയിൽ ഉത്തരമുണ്ട്. ഏറെ ദൂരം യാത്ര ചെയ്തെത്തിയ അമ്മാവനോട്
ഏന്തെല്ലാം കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് . അമ്മ എത്തിയപ്പോൾ അമ്മാവൻ
ഗാന്ധിജിയുടെ ചിത്രത്തിൽ പൂമാല ചാരത്തുകയാണ്.  " ഇന്നെന്താ വിശേഷം ?"
അമ്മു ചോദിചു . "അമ്മു മറന്നോ, ഇന്നല്ലെ നമ്മുടെ സ്വാതന്ത്ര്യദിനം ?"
അമ്മാവൻ ഒരു പൂവ്  സമ്മാനിച്ചു . അഗസ്റ്റ്  15 സ്വാതന്ത്ര്യദിനമാണെന്ന് ചേച്ചി
പറഞ്ഞ് അമ്മുവിനറിയാം .ചേച്ചിയുടെ സ്കൂളിൽ ആഘോഷങ്ങലുണ്ട് .

                 "അതിന് ഗാന്ധിമുത്തച്ഛൻെറ  ചിത്രത്തിൽ മലയിടുന്നത് എന്തിനാണ്?"
അമ്മുവിന്  വീണ്ടും സംശയം ആയി .

                    "ഈ  മുത്തചഛനാണു മോളേ ധിരമായി സമരം നത്തി നമുക്കു
സ്വാതന്ത്ര്യം വാങ്ങിതതന്നത്. സത്യം , അഹിംസ എനിവയായിരുന്നു
അദ്ദേഹത്തിൻെറ ശക്തി കേന്ദ്രങ്ങൾ . കുട്ടിക്കാലം മുതൽ കള്ളം  പറയുന്നതോ
പ്രവർത്തിക്കുന്നതോ അദേഹത്തിന് ഇഷ്ടമല്ലായിരുന്നു "."എന്താണമ്മാവാ
അഹിംസ ?" "മറ്റുള്ളവർക്ക്  പ്രയാസമുണ്ടാക്കുന്നതൊന്നും ചെയ്യാതിരിക്കുക.
ഒരു ജീവിയെയും കൊല്ലാതിരിക്കുക." ഗാന്ധിജിയെക്കുരിച്ച് കുറെ  കഥകൾ
കുടി അമ്മാവൻ പറ ഞ്ഞുകൊടുത്തു .

                     "നമ്മുക്ക് സ്വാതന്ത്ര്യം സമ്മാനിച്ച ഗന്ധിമുതച്ഛന് നമ്മളും സമ്മാനം
നല്കേണ്ടേ ." അമ്മാവൻ പറഞ്ഞു  നിർത്തി . അമ്മ കൈയിലിരുന്ന പൂവ്
ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ വച്ചു കൈകൂപ്പി നിന്നു

No comments:

Post a Comment